Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

ഇന്ത്യ- യുഎഇ പങ്കാളിത്ത ഉച്ചകോടി കേന്ദ്രമന്ത്രി പിയൂഷ് ​ഗോയൽ ഉദ്ഘാടനം ചെയ്തു

by News Desk
February 2, 2023
in PRAVASI
0
ഇന്ത്യ-യുഎഇ-പങ്കാളിത്ത-ഉച്ചകോടി-കേന്ദ്രമന്ത്രി-പിയൂഷ്-​ഗോയൽ-ഉദ്ഘാടനം-ചെയ്തു
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

ദുബായ്> ദുബായ് ചേംബേഴ്സ് ദുബായിലെ ആസ്ഥാനത്ത് സംഘടിപ്പിച്ച ഇന്ത്യ യുഎഇ പങ്കാളിത്ത ഉച്ചകോടി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ ഉദ്ഘാടനം ചെയ്തു. യുഎഇ- ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) ഭക്ഷ്യ- കാർഷിക ഉൽപന്നങ്ങൾപോലുള്ള പ്രധാന മേഖലകൾക്കും രത്ന ആഭരണ മേഖലക്കും സ്വാഭാവിക ഉത്തേജനം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയും യുഎഇയും ചലനാത്മകമായ വ്യാപാര, നിക്ഷേപ നയങ്ങളാണ് പിന്തുടരുന്നത്. ഇടത്തരം കാലയളവിൽ കയറ്റുമതി 1 ട്രില്യൺ യുഎസ് ഡോളറിലെത്തുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. അടുത്ത സഹകരണവും വിശ്വാസവും സംരംഭകത്വ മനോഭാവവും നമ്മുടെ സമ്പദ്വ്യവസ്ഥകൾക്കും വ്യവസായങ്ങൾക്കും നഗരങ്ങൾക്കും നമ്മുടെ ആളുകൾക്കും ഇന്നും തലമുറകൾക്കും പരിധിയില്ലാത്ത അവസരങ്ങൾ സൃഷ്ടിക്കുന്നു. രൂപ ദിർഹം വ്യാപാരം, വെർച്വൽ വ്യാപാര ഇടനാഴി, ഭക്ഷ്യ ഇടനാഴി, യുഎഇ, ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം എന്നിവയെ സ്വാധീനിക്കുന്ന വിവിധ സഹകരണ സാധ്യതകളെ കുറിച്ചും തുണിത്തരങ്ങൾ, ഹരിത ഊർജം, കണക്റ്റിവിറ്റി ഇൻഫ്രാസ്ട്രക്ചർ, മാലിന്യ സംസ്കരണം തുടങ്ങിയ മേഖലകളും ഇരു രാജ്യങ്ങൾക്കും അവസരമുള്ള മേഖലകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2022-ൽ ദുബായ് ചേംബർ ഓഫ് കൊമേഴ്സിൽ ചേർന്ന പുതിയ ഇന്ത്യൻ കമ്പനികളുടെ എണ്ണം 11,000 കവിഞ്ഞെന്നും ചേംബറിൽ രജിസ്റ്റർ ചെയ്ത മൊത്തം ഇന്ത്യൻ കമ്പനികളുടെ എണ്ണം 83,000 വർദ്ധിച്ചതായി ദുബായ് ചേംബേഴ്സിൻ്റെ പ്രസിഡൻ്റും സിഇഒയുമായ മുഹമ്മദ് അലി റാഷിദ് ലൂത്ത തൻ്റെ മുഖ്യ പ്രഭാഷണത്തിൽ വെളിപ്പെടുത്തി. ദുബായ് ചേംബേഴ്സിന് കീഴിൽ പ്രവർത്തിക്കുന്ന മൂന്ന് ചേംബറുകളിലൊന്നായ ദുബായ് ഇൻ്റർനാഷണൽ ചേംബറിൻ്റെ മുംബൈയിലെ ഇൻ്റർനാഷണൽ ഓഫീസ് പരസ്പര ബന്ധങ്ങൾ വികസിപ്പിക്കുന്നതിലും കൂടുതൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകളേയും എസ്എംഇകളേയും എമിറേറ്റിലേക്ക് ആകർഷിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ലൂത്ത ചൂണ്ടിക്കാട്ടി.

ആഗോളതലത്തിൽ ഐബിഎൽഎഫ് എക്സ്ക്ലൂസീവ് നെറ്റ്വർക്കിലൂടെ പരസ്പര പ്രയോജനത്തിനായി ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിച്ചേക്കാവുന്ന സിനർജികൾ, വളർച്ചാ മേഖലകൾ, എന്നിവ പര്യവേക്ഷണം ചെയ്യാനുള്ള അവസരവും ഉച്ചകോടിയിൽ ചർച്ച ചെയ്തു. പരമ്പരാഗതമായി ഭക്ഷ്യ- ഊർജ്ജ സെക്യൂരിറ്റികളാണ് യുഎഇയും ഇന്ത്യയും തമ്മിലുള്ള പ്രധാന ശ്രദ്ധ, എന്നിരുന്നാലും സിഇപിഎ എസ്എംഇ മേഖല തുറക്കുന്നതിലും ഇരു രാജ്യങ്ങളും നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. 2022-23 സാമ്പത്തിക വർഷത്തിൽ ഉഭയകക്ഷി വ്യാപാരം 88 ബില്യൺ യുഎസ് ഡോളറിലെത്തുമെന്ന് ഐബിഎൽഎഫ് ചെയർമാൻ രാജീവ് പോദാർ പറഞ്ഞു.

യുഎഇയിലെ ഇന്ത്യൻ അംബാസഡർ സുഞ്ജയ് സുധീർ, ഇസ്സ അൽ ഗുറൈർ ഇൻവെസ്റ്റ്മെൻ്റ് ചെയർമാൻ ഇസ്സ അബ്ദുല്ല അൽ ഗുറൈർ, ഇന്ത്യയിലെ യുഎഇ മുൻ അംബാസഡർ ഡോ. അഹമ്മദ് അബ്ദുൾ റഹ്മാൻ അൽ ബന്ന, ഉൾപ്പെടെയുള്ള പ്രധാന പ്രഭാഷകരും അന്താരാഷ്ട്ര പാനലിസ്റ്റുകളും ബിസിനസ്സ് നേതാക്കളും ഉൾപ്പെടെയുള്ള പ്രമുഖർ ഉച്ചകോടിയിൽ പങ്കെടുത്തു.

Previous Post

കേന്ദ്ര ബജറ്റ് നിരാശാജനകം, പ്രവാസികൾക്ക് അവഗണന: കല കുവൈറ്റ്

Next Post

കേരളത്തിന്റെ വികസനത്തിന് തുരങ്കം വെയ്‌ക്കാൻ കേന്ദ്രശ്രമം: മുഖ്യമന്ത്രി

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
കേരളത്തിന്റെ-വികസനത്തിന്-തുരങ്കം-വെയ്‌ക്കാൻ-കേന്ദ്രശ്രമം:-മുഖ്യമന്ത്രി

കേരളത്തിന്റെ വികസനത്തിന് തുരങ്കം വെയ്‌ക്കാൻ കേന്ദ്രശ്രമം: മുഖ്യമന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.