മെൽബൺ : വിക്ടോറിയ സ്‌കൂൾ ഓഫ് ലാംഗ്വേജ് (VSL ) മലയാളം ഭാഷയെ സ്‌കൂൾ സിലബസുകളിൽ ഉൾപ്പെടുത്തി . വിക്ടോറിയ സംസ്‌ഥാനത്തുള്ള കുട്ടികൾക്ക് ഇനി മുതൽ മലയാളം പഠിക്കാനും , VSE ക്ക് മെറിറ്റ് പോയിന്റുകൾ മേടിക്കാനും തന്മ്മൂലം സാധിക്കും.
01 മുതൽ 10 വരെയുള്ള ക്ളാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് വാരാന്ത്യങ്ങളിൽ , 03 മണിക്കൂറോളം നീളുന്ന മലയാള പഠന ക്ളാസുകളിൽ എൻറോൾ ചെയ്യാനുള്ള നടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. എല്ലാ ശനിയാഴ്ചയും രാവിലെ 09 മണി മുതൽ ഉച്ചക്ക് 12 :20 വരെയാണ് ക്ളാസുകൾ.
മെൽബൻ നഗരത്തിന്റെ വടക്ക് ഭാഗത്തുള്ള കുട്ടികൾക്ക് എപ്പിങ്ങിലും , സൗത്ത് ഈസ്റ്റ് ഭാഗത്തുള്ളവർക്ക് ഹാംപ്ടൺ പാർക്ക് ഭാഗത്തുമാണ് ക്ളാസുകൾ നടത്തപ്പെടുന്നത്.
10 വയസ് വരെയുള്ള കുട്ടികൾക്ക് വെറും 75 ഡോളർ മാത്രമാണ് ഒരു വർഷത്തേക്കുള്ള ഫീസ് . 10 വയസ് മുതൽ പ്രായമുള്ളവർക്ക് 85 ഡോളറും . ബാക്കിയുള്ള തുക വിക്ടോറിയ ഗവണ്മെന്റ് പഠന സഹായ ഫണ്ടിന്റെ ഭാഗമായിട്ടാണ് ചിലവഴിക്കപ്പെടുന്നത്.
VSL ട്രെയിനിങ് ലഭിച്ച ടീച്ചർമാരാൽ നടത്തപ്പെടുന്ന ക്ളാസുകൾ VSL സിലബസ് പ്രകാരമാണ് എടുക്കുന്നത്. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി വരും വർഷങ്ങളിൽ കൂടുതൽ സ്‌കൂളുകൾ തുടങ്ങുമെന്ന് അധികൃതർ പറഞ്ഞു .
കുട്ടികളെ മലയാളം എഴുതാൻ , വായിക്കാൻ , നന്നായി സംസാരിക്കാൻ പ്രാപ്തമാക്കും വിധത്തിൽ സമർപ്പണ മനോഭാവത്തോടെയുള്ള തങ്ങളുടെ മികച്ച അധ്യാപനം വഴി സാധിക്കുമെന്ന് അധ്യാപകരിൽ ചിലർ ഓസ്‍മലയാളത്തോട് പറഞ്ഞു.
അടുത്ത ശനിയാഴ്ച്ച – 04 Feb 2023- മുതൽ നടക്കുന്ന ക്‌ളാസുകളിലേക്ക് നിങ്ങളുടെ കുട്ടികളെ എൻറോൾ ചെയ്യിക്കാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ മതിയാകും.
ഓസ്‌ട്രേലിയൻ വാർത്തകളും, വിശേഷങ്ങളും തത്സമയം അറിയുവാനായി OZMALAYALAM WhatsApp/Facebook ഗ്രൂപ്പിൽ അംഗമാകാൻ –
Follow this link to join ‘ഓസ് മലയാളം’ WhatsApp group: OZMALAYALAM WhatsApp Group 3
Please Like our Facebook page >> https://www.facebook.com/ OzMalayalam