ന്യൂഡൽഹി> ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു. 31ന് വിജ്ഞാപനം വരാനിരിക്കെയാണ് നടപടി. മുഹമ്മദ് ഫൈസലിന് അനുകൂലമായ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ നടന്ന അക്രമത്തിൽ പ്രതിചേർത്താണ് കവരത്തി കോടതി മുഹമ്മദ് ഫൈസൽ എംപിയെ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ടത്. ജനുവരി 11ന് കവരത്തി സെഷൻസ് കോടതി വിധി വന്നതിനെ തുടർന്ന് 13നുതന്നെ ലോക്സഭാ അംഗത്വം നഷ്ടപെട്ടു. 18ന് ഉപതെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു.
സെഷൻസ് കോടതി വിധിക്കെതിരായ അപ്പീൽ വിധിപറയാനിരിക്കെയാണ് അസാധാരണ തിടുക്കത്തിൽ കേന്ദ്ര സർക്കാരും തെരഞ്ഞെടുപ്പ് കമീഷനും നടപടിയെടുത്തത്. ഇതിനിടെയാണ് ലക്ഷദ്വീപ് മുഹമ്മദ് ഫൈസലിനെതിരായ കുറ്റവും ശിക്ഷയും കേരള ഹൈക്കോടതി മരവിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഉപതെരഞ്ഞെടുപ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മരവിപ്പിച്ചിരിക്കുന്നത്.