ന്യൂഡൽഹി> ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നടത്തിയ വൻ തിരിമറികളെ കുറിച്ചുള്ള ഹിന്ഡന്ബര്ഗ് റിസര്ച്ചിന്റെ വെളിപ്പെടുത്തലുകൾ സുപ്രീംകോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഉന്നതസമിതി അനേഷിക്കണമെന്ന് സിപിഐ എം.
80,000 കോടി രൂപയാണ് എല്ഐസി അദാനിക്കമ്പനികളിൽ നിക്ഷേപിച്ചിട്ടുള്ളത്. അദാനിയെടുത്ത വായ്പയില് 40 ശതമാനവും എസ്ബിഐയില് നിന്നാണ്. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ഓഹരിവിപണയിൽ അദാനി ഗ്രൂപ്പിന് വലിയ തിരിച്ചടിയാണ് ഉണ്ടായത്. അദാനിയുടെ കൂപ്പുകുത്തലിലൂടെ ജനങ്ങളുടെ പണമാണ് നഷ്ടമാകുന്നത്. ഈ വിഷയം വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിൽ ഉന്നയിക്കുമെന്നും സിപിഐ എം കേന്ദ്രകമ്മറ്റി വ്യക്തമാക്കി.