മെൽബൺ : അഞ്ച് വർഷത്തിനിടയിലെ ഏറ്റവും വലിയ ശരാശരി സ്വകാര്യ സ്‌കൂൾ ഫീസ് വർദ്ധന രക്ഷിതാക്കളെ നന്നായി ബാധിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. 20 സ്‌കൂളുകൾ ഇപ്പോൾ ട്യൂഷനുവേണ്ടി പ്രതിവർഷം $35,000-ത്തിലധികം തുകയാണ് ഈടാക്കുന്നത്. അടുത്തവർഷം ഇനിയും ഫീസ് കൂടുമത്രേ .
ചില രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ സ്വകാര്യ വിദ്യാഭ്യാസത്തിലേക്ക് അയക്കുന്നതിനെക്കുറിച്ച് പുനർവിചിന്തനം നടത്തുന്നു; കൂടാതെ സ്റ്റാറ്റസിനായുള്ള ഒരു പിടിവാശിയല്ലാതെ മറ്റൊന്നുമല്ലെന്ന് പബ്ലിക്ക് വിദ്യഭ്യാസത്തെ പിന്തുണക്കുന്ന മറ്റൊരു കൂട്ടർ -വിമർശിച്ചു.
വിക്ടോറിയയിലെ ഏറ്റവും ചെലവേറിയ സ്‌കൂളായ ഗീലോംഗ് ഗ്രാമർ, 12 ദിവസത്തെ ബോർഡിംഗ് വിദ്യാർത്ഥികൾക്കുള്ള ഫീസ് 5.4 ശതമാനം ഉയർത്തി $46,020 ആയി. 2021-ൽ ഒരു വർഷത്തേക്ക് 41,792 ഡോളറായി ഫീസ് മരവിപ്പിച്ചതിന് ശേഷം, കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സ്‌കൂളിന് ഉണ്ടായിട്ടുള്ള ഏറ്റവും വലിയ വർദ്ധനവാണിത്.
Jewish day school- Mount Scopus Memorial College- 2022 ലെ $38,960 ൽ നിന്ന് ഈ വർഷം $40,860 ആയി ഉയർത്തി.
ബക്കസ് മാർഷ് ഗ്രാമറും, ബല്ലാരത്ത് ക്ലാരൻഡൻ കോളേജും ഏകദേശം 5 ശതമാനം ഫീസ് വർദ്ധിപ്പിച്ചതോടെ മിഡ്-ഫീസ് സ്‌കൂളുകളും ഇത് പിന്തുടർന്നു.
Follow this link to join ‘ഓസ് മലയാളം’ WhatsApp group: OZMALAYALAM WhatsApp Group 3