ബംഗളൂരു> മതത്തെയും രാജ്യത്തെയും സഹോദരിമാരെയും സംരക്ഷിക്കാൻ ഹിന്ദുക്കൾ വീട്ടിൽ വാൾ പൂജിച്ച് സൂക്ഷിക്കണമെന്ന് ശ്രീരാംസേന ദേശീയ പ്രസിഡന്റ് പ്രമോദ് മുത്തലിക്. കർണാടകത്തിലെ യാദ്രാവിയിൽ വെള്ളിയാഴ്ച ഹിന്ദു കൺവൻഷനിലാണ് പ്രകോപനപരമായ പരാമര്‍ശം.
‘വാൾ സൂക്ഷിച്ചാൽ പൊലീസ് കേസെടുക്കില്ല. ട്രാക്ടറിനും പുസ്തകത്തിനും പേനയ്ക്കും പകരം വാൾ പൂജിക്കണം.ഇവ വീട്ടിൽ എല്ലാവരും കാൺകെ പ്രദർശിപ്പിക്കണം. ആരാണ് ഹിന്ദു സ്ത്രീകളെ തൊടുന്നതെന്ന് കാണാം’–- ലൗജിഹാദിനെ പരാമർശിച്ച് മുത്തലിക് ആക്രോശിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല. മുൻ ബജ്റംഗദൾ നേതാവുകൂടിയായ പ്രമോദ് മുത്തലിക് പ്രണയദിനത്തിലെ ആക്രമണങ്ങളിലൂടെ കുപ്രസിദ്ധി നേടിയ ആളാണ്.