കൊൽക്കത്ത> വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രാദേശിക പാർടികൾ നിർണായക ശക്തിയാകുമെന്ന് നൊബേൽ ജേതാവും സാമ്പത്തിക വിദഗ്ധനുമായ അമർത്യ സെൻ. ബിജെപി എളുപ്പം വിജയിക്കുമെന്ന തരത്തിലുള്ള വിലയിരുത്തൽ തെറ്റാണ്. ബിജെപിക്കും ബലഹീനതകളുണ്ട്. മറ്റ് പാർടികൾ അത് തിരിച്ചറിഞ്ഞ് പ്രവർത്തിച്ചാൽ മതിയെന്നും പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ഡിഎംകെയക്ക് നിര്‍ണായക സ്വാധീനമുണ്ടാക്കാനാകും. സമാജ് വാദി പാര്‍ടിക്കും വ്യക്തമായ നിലപാടുകളുണ്ട്. തൃണമൂല്‍ നിലപാടും പ്രധാനമാണ്-. എൻസിപി, ജനതാദൾ യുണൈറ്റഡ് ഉൾപ്പെടെ നിരവധി പാർടികൾ കോൺഗ്രസ് ഉൾപ്പെടെയുള്ള പുതിയ സഖ്യത്തിന് ആഹ്വാനം ചെയ്യുന്നുണ്ട്. ബിജെപിയെ തോല്‍പ്പിക്കാന്‍ രണ്ടു ചേരികള്‍ തമ്മിലുള്ള ശക്തമായ മത്സരം ഉണ്ടാക്കാനാണ് നീക്കം. ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് ബിജെപി വന്‍തോതില്‍ തരംതാഴ്ത്തി. ഇന്ത്യ ഹിന്ദു ഇന്ത്യയാണെന്നും ഹിന്ദി സംസാരിക്കുന്നവരുടെ ഇന്ത്യയെന്നുമുള്ള ആഖ്യാനത്തിലേക്ക് ബിജെപി ചുരുക്കി–- -അമർത്യ സെൻ ചൂണ്ടിക്കാട്ടി.
അതേസമയം, തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള കോൺഗ്രസിന്റെ കഴിവിനെക്കുറിച്ച് സെൻ സംശയം പ്രകടിപ്പിച്ചു. ‘അഖിലേന്ത്യാവീക്ഷണം ഉണ്ടെങ്കിലും കോൺഗ്രസ് ദുർബലമായി. ഒരാൾക്ക് കോൺഗ്രസിനെ എത്രത്തോളം ആശ്രയിക്കാൻ കഴിയുമെന്ന് എനിക്കറിയില്ല. ഉള്ളിൽ ഭിന്നതയുണ്ട്’-–- അദ്ദേഹം പറഞ്ഞു.