ബംഗളൂരു
അമ്പത്തിനാല് യാത്രക്കാരെ കയറ്റാതെ സർവീസ് നടത്തിയ ഗോ ഫസ്റ്റ് എയർലൈൻസിനെതിരെ വ്യോമയാന ഡയറക്ടറേറ്റിന്റെ അന്വേഷണം.
തിങ്കളാഴ്ചയാണ് ഗോ ഫസ്റ്റിന്റെ ബംഗളൂരു–- ഡൽഹി ജി8 116 വിമാനം 54 യാത്രക്കാരെ വിമാനത്താവളത്തിൽ ഉപേക്ഷിച്ച് പറന്നുയർന്നത്. ബോഡിങ് പാസും ബാഗും പരിശോധിച്ചശേഷം നാലു ബസിലാണ് യാത്രക്കാരെ വിമാനത്തിലേക്ക് കൊണ്ടുപോയത്. ഇതിൽ ഒരു ബസിലെ യാത്രക്കാരെ കയറ്റാതെ വിമാനം പറന്നു.
നാലുമണിക്കൂറിനുശേഷം മറ്റൊരു വിമാനത്തിലാണ് ഇവരെ കൊണ്ടുപോയത്. സംഭവത്തിൽ വിമാനക്കമ്പനി ഖേദം പ്രകടിപ്പിച്ചു. പിന്നാലെയാണ് ഡിജിസിഎ ഇടപെട്ടത്.