കൊൽക്കത്ത
മുതലാളിത്ത ചൂഷണത്തിനെതിരെയുള്ള സമരംപോലെ ജനാധിപത്യ സംരക്ഷണത്തിനുള്ള പോരാട്ടവും ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ പ്രധാന ചുമതലയാണെന്ന് സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ പറഞ്ഞു.കൊൽക്കത്തയിൽ അഖിലേന്ത്യ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ അഖിലേന്ത്യ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ സംവിധാനങ്ങളും ബഹുസ്വരതയും അട്ടിമറിക്കാനുള്ള കേന്ദ്ര ബിജെപി സർക്കാരിന്റെ ശ്രമങ്ങളെ സംഘടിതരും അസംഘടിതരുമായ എല്ലാ വിഭാഗം തൊഴിലാളികളെയും അണിനിരത്തി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമുദായിക സൗഹാർദം സംരക്ഷിക്കുക, പൊതുമേഖലാ ഓഹരി വിൽപ്പന അവസാനിപ്പിക്കുക, തൊഴിൽനിയമ ഭേദഗതികൾ പിൻവലിക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.