മംഗളൂരു> പ്രശസ്ത കന്നഡ സാഹിത്യകാരി സാറ അബൂബക്കർ (86) അന്തരിച്ചു. കാസർകോട് ചെമ്മനാട് സ്വദേശിനിയാണ്. മംഗ്ളൂരുവിലാണ് സ്ഥിരതാമസം. കന്നടയിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകയും പ്രഭാഷകയുമായ സാറ കന്നട സാഹിത്യത്തിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
ചന്ദ്രഗിരിയ തീറദല്ലി, കദന വിറാമ, സഹന തുടങ്ങിയവയാണ് സാറ അബൂബക്കറിന്റെ പ്രധാന നോവലുകൾ. എട്ട് കൃതികൾ കന്നഡയിലേക്കു സാറ അബൂബക്കർ വിവർത്തനം ചെയ്തിട്ടുണ്ട്.