കൊച്ചി> ചലച്ചിത്രതാരം മോളി കണ്ണമാലി ഹൃദ്രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. വീട്ടില്‍ ബോധം കെട്ടു വീണതിനെ തുടര്‍ന്നു മൂന്നു ദിവസം മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനിലയില്‍ കാര്യമായ മാറ്റമില്ലെന്നാണ് ആശുപത്രി വൃത്തങ്ങളില്‍ നിന്നുള്ള വിവരം.വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്.
കടുത്ത ശ്വാസംമുട്ടലിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നാലെ രാത്രിയോടെ മോളി കണ്ണമാലി തലകറങ്ങി വീഴുകയും ബോധരഹിതയായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് മകന് ജോളി പറഞ്ഞു.