കൊൽക്കത്ത> പശ്ചിമ ബംഗാളിൽ സ്കൂൾ ഉച്ചഭക്ഷണത്തിൽ പാമ്പിനെ കണ്ടെത്തി. ഭക്ഷണം കഴിച്ച 30 ഓളം കുട്ടികളെരാംപൂർഘട്ട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബിർഭൂം ജില്ലയിലെ മയൂരേശ്വറിലുള്ള പ്രൈമറി സ്കൂളിൽ സംഭവം. തിങ്കളാഴ്ച വിളമ്പിയ ഉച്ചഭക്ഷണത്തിലാണ് പാമ്പിനെ കണ്ടെത്തിയത്.
ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾ ഛർദ്ദിച്ച് അവശനിലയിലാവുകായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടെത്തിയത്. ഒരു കുട്ടിയൊഴികെ മറ്റു കുട്ടികളെല്ലാം ആശുപത്രി വിട്ടു. ആശുപത്രിയിൽ കഴിയുന്ന കുട്ടി അപകട നില തരണം ചെയ്തതായാണ് വിവരം.
State of West Bengal A whole snake in the mid-day meal of p.s Mayureshwar Mandalpur Primary School in Birbhum.
Many children are sick after eating this cooked food.
Who is responsible for this ?? @MajiDevDutta @jdhankhar1 @rashtrapatibhvn @SuvenduWB @anjanaomkashyap @aajtak pic.twitter.com/RyBJBJKvl0
— Rajesh Dutta (@RajeshD35635873) January 9, 2023