ന്യൂഡൽഹി
സ്പെയിനിലുള്ള മകളുമായി ഫോണിൽ സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ഭീമാകൊറേഗാവ് കേസിൽ വീട്ടുതടങ്കലിൽ കഴിയുന്ന ഗൗതം നവ്ലാഖ സുപ്രീംകോടതിയിൽ അപേക്ഷ നൽകി. എൻഐഎയുടെ ഫോണിൽനിന്ന് ദിവസവും ഒരു തവണ സംസാരിക്കാൻ സുപ്രീംകോടതി അനുവദിച്ചെങ്കിലും അന്താരാഷ്ട്ര കോൾ ചെയ്യാനോ സ്വീകരിക്കാനോ അനുവാദമില്ലന്ന് അഭിഭാഷക നിത്യ രാമകൃഷ്ണൻ ചൂണ്ടിക്കാട്ടി. അപേക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നാണ് എൻഐഎ ആവശ്യപ്പെട്ടതോടെ ഫെബ്രുവരി 17ലേക്ക് അപേക്ഷ മാറ്റി. ജസ്റ്റിസ് കെ എം ജോസഫും ജസ്റ്റിസ് ബി വി നാഗരത്നയും അടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.
goutham navlakha
ഭീമാകൊറേഗാവ് കേസ്
ഗൗതം നവ്ലാഖ
സുപ്രീംകോടതി
എൻഐഎ
Read more: https://www.deshabhimani.com/news/national/goutham-navlakha/1056430