ന്യൂഡൽഹി
ഗുജറാത്ത് വംശഹത്യ കലാപത്തിനിടെ ഉണ്ടായ ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ–-കൊലപാതക കേസിലെ കുറ്റവാളികളെ ശിക്ഷാകാലാവധി പൂർത്തിയാകുംമുമ്പ് മോചിപ്പിച്ചതിനെതിരായ ഹർജികളിന്മേൽ വാദം കേൾക്കുന്നതിൽനിന്ന് ജസ്റ്റിസ് ബേല എം ത്രിവേദി പിന്മാറി.
2004–-2006ൽ ബേല എം ത്രിവേദി ഗുജറാത്തിൽ നിയമസെക്രട്ടറിയായിരുന്നു. ഇതേ കേസിൽ ബിൽക്കിസ് ബാനു നൽകിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റിസ് ത്രിവേദി നേരത്തേ പിന്മാറിയിരുന്നു.
സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി, മാധ്യമപ്രവർത്തക രേവതി ലൗൽ, ലഖ്നൗ സർവകലാശാല മുൻ വൈസ് ചാൻസലർ രൂപ് ഖേ വർമ തുടങ്ങിയവരാണ് പുതിയ ഹർജികൾ നൽകിയത്. കേസ് മറ്റൊരു ജഡ്ജി കൂടി ഉൾപ്പെട്ട ബെഞ്ചിലേക്ക് വിടുമെന്ന് ജസ്റ്റിസ് അജയ് റസ്തോഗി അറിയിച്ചു.