Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

ഇന്ത്യക്കാർ ഉൾപ്പെടെ 30,000 പ്രവാസികളെ കുവൈത്ത് നാടുകടത്തി

by News Desk
January 4, 2023
in PRAVASI
0
ഇന്ത്യക്കാർ-ഉൾപ്പെടെ-30,000-പ്രവാസികളെ-കുവൈത്ത്-നാടുകടത്തി
0
SHARES
11
VIEWS
Share on FacebookShare on TwitterShare on Whatsapp

മനാമ> എണ്ണായിരത്തലധികം ഇന്ത്യക്കാർ ഉൾപ്പെടെ 30,000 പ്രവാസികളെ കുവൈത്ത് 2022ൽ നാടുകടത്തി. മയക്കുമരുന്ന് ഉപയോഗം, അടിപിടി, മോഷണം, വ്യാജ മദ്യ നിർമ്മാണം, വിവിസ കാലാവധി കഴിഞ്ഞ താമസം, കുവൈത്ത് നിയമങ്ങൾ പാലിക്കാതിരിക്കൽ തുടങ്ങയ വിവിധ നിയമ ലംഘനങ്ങളിലാണ് ഇത്രയും പ്രവാസികളെ നാടുകടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ വർഷം 17,000 പുരുഷന്മാരെയും 13,000 വനിതകളെയും നാടുകടത്തി. പുരുഷന്മാരിൽ 6,400 പേർ ഇന്ത്യക്കരാണ്. കൂടാതെ, 3,500 ബംഗ്ലാദേശികൾ, 3,000 ഈജിപ്തുകാർ എന്നിവരും ഉൾപ്പെടുന്നു. വനിതകളിൽ 1,700 പേർ ഇന്ത്യക്കാരാണ്. സ്ത്രീകളിൽ 3,000 ഫിലിപ്പൈൻകാർ, 2,000 ശ്രീലങ്കക്കാർ, 1,400 എത്യോപ്യക്കാർ എന്നിവരും ഉൾപ്പെടുന്നു. മാനസികരോഗാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രവാസികളുടെ പെർമിറ്റ് റദ്ദാക്കാനും അവരെ നാടുകടത്താനും ആരോഗ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ഏകോപിപ്പിച്ച് പ്രവർത്തിക്കും.

ഇക്കാര്യം പാർലമെന്റ് സമിതി ആവശ്യപ്പെട്ടിരുന്നു. ആരോഗ്യ മന്ത്രാലയം മാനസികരോഗാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രവാസികളുടെ പട്ടിക തയ്യാറാക്കുകയും രോഗത്തിന്റെ തീവ്രതയനുസരിച്ച് തരംതിരിക്കുകയും ചെയ്തിട്ടുണ്ട്. വിട്ടുമാറാത്ത മാനസിക രോഗങ്ങളുള്ളവരെയാണ് രാജ്യത്തുനിന്ന് തിരിച്ചയക്കുക. മാനസികാരോഗ്യ ആശുപത്രിയിൽ കഴിയുന്ന 9,272 പ്രവാസികളിൽ ഭൂരിഭാഗം പേർക്കും ഡ്രൈവിംഗ് ലൈസൻസ് ഉണ്ട്. അത് വാഹനമോടിക്കുന്നവർക്കും കാൽനടയാത്രക്കാർക്കും അപകട സാധ്യതവർധിപ്പിക്കുന്നതായും മന്ത്രാലയം ആശങ്കപ്പെടുന്നു. കൂടതെ, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പ്രവാസികൾക്ക് നൽകിയ മരുന്ന് കുറിപ്പടികളുടെ എണ്ണം 15,000 കവിഞ്ഞു.

മാനസിക രോഗികളെ നാടുകടത്തുന്നത് രാജ്യത്തിന്റെ അവകാശമാണെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ പ്രാദേശിക പത്രത്തോട് പറഞ്ഞു. രാജ്യത്തിന് ദോഷം ചെയ്യുന്നതായി കാണുന്നുവെങ്കിൽ പാർലമെന്റിൽ നിന്നുള്ള നിയമനിർമ്മാണത്തിന്റെ ആവശ്യമില്ലാതെ ആഭ്യന്തര മന്ത്രാലയത്തിന് അവരെ നാടുകടത്താനുള്ള നിയമം പുറപ്പെടുവിക്കാൻ കഴിയുമെന്നും അറിയിച്ചു.

Previous Post

കുട്ടിക്കൊരു വീട്‌ നാടിന്റെ ആഘോഷമായി താക്കോൽ കൈമാറ്റം

Next Post

ടൈറ്റാനിയം കേസ്‌; പ്രതികളെ ഇന്ന്‌ കസ്റ്റഡിയിൽ വാങ്ങും

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
ടൈറ്റാനിയം-കേസ്‌;-പ്രതികളെ-ഇന്ന്‌-കസ്റ്റഡിയിൽ-വാങ്ങും

ടൈറ്റാനിയം കേസ്‌; പ്രതികളെ ഇന്ന്‌ കസ്റ്റഡിയിൽ വാങ്ങും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.