തിരുവനന്തപുരം> ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ റിമാൻഡിലായ പ്രതികളെ ബുധനാഴ്ച കസ്റ്റഡിയിൽ വാങ്ങും. പ്രധാന പ്രതികളായ ദിവ്യ ജ്യോതി, ശ്യാംലാൽ എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. ഇരുവരെയും കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പ്രത്യേകാന്വേഷണ സംഘം തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകിയിരുന്നു.















