ചണ്ഡീഗഢ്> പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ വസതിക്കു സമീപത്ത് സ്ഫോടകവസ്തു കണ്ടെത്തി. വസതിയോട് ചേർന്നുള്ള ഹെലിപ്പാഡിനു സമീപത്തുള്ള മാന്തോപ്പിലാണ് സ്ഫോടകവസ്തു കണ്ടെത്തിയത്. ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തി. ഹരിയാന മുഖ്യമന്ത്രി മനോഹര് ലാല് ഖട്ടറിന്റെ വസതിയും ഇതിനു സമീപത്താണ്. പഞ്ചാബിന്റെയും ഹരിയാനയുടെയും നിയമസഭാ മന്ദിരവും സെക്രട്ടറിയറ്റും സമീപത്തുണ്ട്.















