ന്യൂഡൽഹി> കേരള ഹൈക്കോടതിയിൽ ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം സമർപ്പിച്ച റിട്ട് ഹർജി സുപ്രീംകോടതിയിലേയ്ക്ക് മാറ്റണമെന്ന ആവശ്യത്തിൽ നോട്ടീസയച്ചു. ജസ്റ്റിസ് ദിനേശ് മഹേശ്വരി, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രസർക്കാരിനും വാണിജ്യബാങ്കുകൾക്കും നോട്ടീസയച്ചത്.
ഹർജി ഫെബ്രുവരി 17ന് പരിഗണിച്ചേക്കും. 2013 മുമ്പ് വാണിജ്യബാങ്കുകളിൽ നിന്ന് വിരമിച്ചവരുടെ പെൻഷൻ കാലോചിതമായി പുതുക്കണമെന്നാവശ്യപ്പെട്ടാണ് ഫോറം ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചത്.