നൗകാമ്പ്
ഖത്തർ ലോകകപ്പിലെ വിവാദ റഫറി മറ്റിയു ലഹോസിന്റെ കാർഡ് കളി വീണ്ടും. സ്പാനിഷ് ലീഗിൽ ബാഴ്സലോണ–-എസ്പാന്യോൾ മത്സരത്തിൽ 15 മഞ്ഞക്കാർഡും രണ്ട് ചുവപ്പുകാർഡും ലഹോസ് വീശി.
ലോകകപ്പിൽ അർജന്റീന–-നെതർലൻഡ്സ് മത്സരത്തിൽ 17 മഞ്ഞക്കാർഡും ഒരു ചുവപ്പുകാർഡും വീശിയ ലഹോസിനെതിരെ വൻ വിമർശമുയർന്നിരുന്നു. ആ മത്സരത്തിനുശേഷമുള്ള ആദ്യ കളിയായിരുന്നു ലഹോസിന്. റഫറിക്കെതിരെ ബാഴ്സ പരിശീലകൻ സാവി രംഗത്തുവന്നിരുന്നു.















