സാവോപോളോ
ഫുട്ബോൾ ഇതിഹാസം പെലെയുടെ സംസ്കാരച്ചടങ്ങുകൾ ഇന്ന് ബ്രസീലിലെ സാന്റോസിൽ തുടങ്ങും. നാളെയാണ് സംസ്കാരം. പെലെ കളിച്ചുവളർന്ന സാന്റോസ് ക്ലബ്ബിന്റെ സ്റ്റേഡിയമായ വില ബെൽമിറോയിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തിങ്കൾ രാവിലെ സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽനിന്ന് മൃതദേഹം സാന്റോസിലെത്തിക്കും. സംസ്കാരച്ചടങ്ങിൽ കുടുംബാംഗങ്ങൾക്കുമാത്രമാണ് പ്രവേശനം. നാളെ സാന്റോസിലെ മെമ്മോറിയൽ നെക്രോപോൾ എകുമെനികയിലാണ് സംസ്കാരം.















