ന്യൂഡല്ഹി> ലൈംഗിക ആരോപണത്തെത്തുടര്ന്ന് ഹരിയാന മന്ത്രി സന്ദീപ് സിങ് രാജിവെച്ചു.ലൈംഗികാതിക്രമ പരാതിയില് ചണ്ഡിഗഡ് പൊലീസ് കേസെടുത്തതിനു പിന്നാലെയാണ് രാജി. പ്രതിപക്ഷ പാര്ട്ടിയായ ഇന്ത്യന് നാഷനല് ലോക്ദളിന്റെ (ഐഎന്എല്ഡി) ഓഫിസില് വാര്ത്താസമ്മേളനം നടത്തിയ പരാതിക്കാരി, മനോഹര് ലാല് ഖട്ടര് സര്ക്കാര് സന്ദീപ് സിങ്ങിനെ ഉടന് പുറത്താക്കണമെന്നും വിഷയം അന്വേഷിക്കാന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു. തനിക്ക് സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ടു.
സന്ദീപ് സിങ്ങ് തന്നെ ലൈംഗികമായി ആക്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് യുവതി രംഗത്തുവന്നത്. യുവതിയുടെ ആരോപണത്തെത്തുടര്ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
തന്റെ പ്രതിച്ഛായ തകര്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും, ആരോപണം വ്യാജമാണെന്ന് അന്വേഷണത്തില് തെളിയുമെന്നും സന്ദീപ് സിങ്ങ് പറഞ്ഞു.















