മേപ്പാടി> വയനാട് മേപ്പാടിയില്‍ യുവാവ് കുത്തേറ്റു മരിച്ചു. വാക്കുതര്‍ക്കത്തിനിടെയാണ് യുവാവിന് കുത്തേറ്റത്. കുന്നമംഗലം വയല്‍ സ്വദേശി മുര്‍ഷിദ് ആണ് മരിച്ചത്. പുതുവത്സരാഘോഷത്തിനിടെയാണ് അക്രമമുണ്ടായതെന്ന് പൊലീസ് സൂചിപ്പിച്ചു. പ്രതി രൂപേഷ് മദ്യലഹരിയിലായിരുന്നു ആക്രമണം നടത്തിയതെന്നും പൊലീസ് പറയുന്നു. രൂപേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവമുണ്ടായത്.ഗുരുതരമായി പരിക്കേറ്റ മുര്‍ഷിദിനെ കോഴിക്കോട് സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മേപ്പാടിയില്‍ കടയുടെ മുന്നില്‍ മുര്‍ഷിദിന്റെ സുഹൃത്തായ സിദ്ധാര്‍ത്ഥ് ബൈക്ക് നിര്‍ത്തിയിട്ടിരുന്നു. ഇവിടെ എത്തിയ പ്രതി രൂപേഷും സംഘവും ഇവിടെ വാഹനം നിര്‍ത്താന്‍ പറ്റില്ലെന്ന് പറഞ്ഞു. ബൈക്കിന്റെ താക്കോല്‍ രൂപേഷ് എറിഞ്ഞുകളയുകയും ചെയ്തു.
ഇത് ചോദ്യം ചെയ്ത് സിദ്ധാര്‍ത്ഥിന്റെ സുഹൃത്തുക്കളായ മുര്‍ഷിദും നിഷാദുമെത്തി. തുടര്‍ന്ന് വാക്കുതര്‍ക്കം കയ്യാങ്കളിയിലെത്തി. ഇതിനിടെ രൂപേഷ് കയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് മുര്‍ഷിദിനെ കുത്തുകയായിരുന്നു