മുംബൈ > ലോകായുക്ത ഭേദഗതി ബിൽ മഹാരാഷ്ട്ര നിയമസഭ പാസാക്കി. മുഖ്യമന്ത്രിയേയും മന്ത്രിസഭയേയും അഴിമതി വിരുദ്ധ ഓംബുഡ്സ്മാന്റെ പരിധിയിൽ കൊണ്ടുവരാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ കാബിനറ്റ് മന്ത്രി ദീപക് കേസാർകർ തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. ബിൽ അനുസരിച്ച് മുഖ്യമന്ത്രിയ്ക്കെതിരെ അന്വേഷണം ആരംഭിക്കുന്നതിനും സഭയുടെ സമ്മേളനത്തിന് മുൻപായി പ്രമേയം കൊണ്ടുവരുന്നതിനും മുൻപ് ലോകായുക്തയുടെ അംഗീകാരം തേടണം.