നാഗ്പുർ
ഉദ്ദവ് താക്കറെക്കെതിരെ വീണ്ടും അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. മുഖ്യമന്ത്രിയായിരിക്കെ അമരാവതിയിൽ ഫാർമസിസ്റ്റിന്റെ മരണം ഉദ്ദവ് മൂടിവയ്ക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് ഇന്റലിജൻസ് അന്വേഷണം പ്രഖ്യാപിച്ചത്. പ്രവാചകനിന്ദയ്ക്ക് സസ്പെൻഡ് ചെയ്യപ്പെട്ട ബിജെപി വക്താവ് നൂപുർ ശർമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിനാണ് ഫാർമസിസ്റ്റായ ഉമേഷ് കോലെ കൊല്ലപ്പെട്ടതെന്നാണ് അന്വേഷകസംഘത്തിന്റെ കണ്ടെത്തൽ.
ദ്ദവിനെതിരായ നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും താക്കറെ കുടുംബത്തെ അപമാനിക്കാനാണെന്നും ഉദ്ദവ്പക്ഷ ശിവസേനാ വക്താവ് ഹർഷൽ പ്രധാൻ പറഞ്ഞു. ഉദ്ദവിനെതിരെ മൂന്നാമത്തെ അന്വേഷണമാണ് മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിക്കുന്നത്.