ഡെറാഡൂൺ
ഉത്തരാഖണ്ഡിൽ മതപരിവർത്തന നിരോധന ബില്ലിന് ഗവർണറുടെ അംഗീകാരം. നവംബർ 30ന് നിയമസഭ പാസാക്കിയ മതസ്വാതന്ത്ര്യ (ഭേദഗതി) ബിൽ 2022ലാണ് ലഫ്റ്റനന്റ് ഗവർണർ ഗുർമീത് സിങ് ഒപ്പിട്ടത്. മതപരിവർത്തനം പത്തുവർഷംവരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റമാക്കുന്ന വ്യവസ്ഥകളാണ് നിയമത്തിലുള്ളത്. 50,000 രൂപ പിഴയുമൊടുക്കണം.