ജയ്പുർ
കോവിഡ് വ്യാപന ഭീഷണിയിൽ രാജസ്ഥാനിൽ സംസ്ഥാന ജാഥ നിർത്തിവച്ചെന്നു പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ കരണംമറിഞ്ഞ് ബിജെപി. അശോക് ഗെലോട്ട് സർക്കാരിനെതിരെ രാജസ്ഥാനിൽ നടത്തുന്ന ‘ജൻ ആക്രോശ് യാത്ര’ നിർത്തിവയ്ക്കുന്നതായി ഡൽഹിയിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് യാത്ര തുടരുമെന്ന് രാജസ്ഥാൻ പ്രസിഡന്റ് സതീശ് പൂനിയ തിരുത്തിയത്. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകി യാത്ര നിർത്തുന്നുവെന്നായിരുന്നു ഡൽഹിയിലെ പ്രഖ്യാപനം. രാഹുലിന്റെ ജോഡോ യാത്ര കോവിഡ് സാഹചര്യത്തിൽ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ കത്തയച്ചത് വിവാദമായിരുന്നു.