ലക്നൗ> നിര്‍മാണത്തിലെ ‘മണ്ടത്തരം’ കൊണ്ട് വാര്‍ത്താപ്രാധാന്യം നേടി ഉത്തര്‍പ്രദേശിലെ പൊതുശൗചാലയം.ബസ്തി ജില്ലയിലെ ശൗചാലയം കോംപ്ലക്സില്‍ ഒരേയിടത്ത് ഇടഭിത്തി പോലുമില്ലാതെ രണ്ട് ക്ലോസറ്റുകള്‍ സ്ഥാപിച്ചിരിക്കുകയാണ് അധികൃതര്‍.’ഇസ്സത് ഘര്‍’ എന്ന പേരാണ് സര്‍ക്കാര്‍ നിര്‍മിച്ചിരിക്കുന്ന ശൗചാലയം കോംപ്ലക്സിന് നല്‍കിയിരിക്കുന്നത്.
ശൗചാലയത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും ഇപ്പോള്‍ വൈറലാണ്.പത്ത് ലക്ഷം രൂപ ചെലവിട്ട് നിര്‍മിച്ച ഈ ശൗചാലയങ്ങള്‍ പലതിലും രണ്ട് ക്ലോസറ്റുകള്‍ മറയില്ലാതെയും പലതിനും വാതിലുകള്‍ സ്ഥാപിക്കാതെയുമാണ് നിര്‍മിച്ചിരിക്കുന്നത്.
നിര്‍മാണത്തിലുണ്ടായ പിഴവുമൂലം പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇവ.വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.