മനാമ > ബഹ്‌റൈന്‍ ദേശീയ ദിനാഘോഷ ഭാഗമായി ബഹ്‌റിന്‍ പ്രതിഭ നൂറാമത് രക്തദാന ക്യാമ്പ് വെള്ളിയാ്െച കിംഗ് ഹമദ് ആശുപത്രിയില്‍ സംഘടിപ്പിക്കും.
1989 ലാണ് തൊഴിലാളികളും സാധാരണ ജോലിക്കാരുമടങ്ങിയ പ്രതിഭ പ്രവര്‍ത്തകര്‍ മനുഷ്യ കാരുണ്യത്തിന്റെ മഹത്തായ മാതൃകയായ രക്തദാനം നിര്‍വ്വഹിച്ച് തുടങ്ങിയത്. അക്കാലത്ത് ഒരു രക്തദാതാവിന് ഏഴു ദിനാര്‍ വെച്ച് ലഭിച്ചിരുന്നു. സല്‍മാനിയ മെഡിക്കല്‍ സെന്ററിലെ രക്തബാങ്കില്‍ നടത്തിയ ആദ്യ രക്ത ദാനത്തില്‍ നാനൂറ് ദിനാറാണ് സല്‍മാനിയ അധികൃതര്‍ പ്രതിഭക്ക് കൈമാറിയത്. ആ പണമാകട്ടെ അന്ധര്‍ക്ക് വേണ്ടിയുള്ള ബഹ്‌റൈന്‍ സൊസൈറ്റിക്ക് കൈമാറി മറ്റൊരു മഹത്തായ മാതൃകയും പ്രതിഭ സൃഷ്ടിച്ചു.
അവിടം മുതല്‍ ഇക്കഴിഞ്ഞ റമദാന്‍ വ്രത കാലത്ത് മുപ്പത് ദിനം തുടര്‍ച്ചയായി കിംഗ് ഹമദ് ആശുപത്രിയില്‍ നടത്തിയ റിലേ രക്തദാനം ഉള്‍പ്പെടെ സല്‍മാനിയ, ബിഡിഎഫ് ആശുപത്രി എന്നിവിടങ്ങളില്‍ പ്രതിഭ കേന്ദ്ര കമ്മിറ്റിയുടെ കീഴിലെ ഹെല്‍പ് ലൈനിന്റെ നേതൃത്വത്തില്‍ വിവിധ മേഖലകള്‍, യൂണിറ്റുകള്‍ എന്നിവ ചേര്‍ന്ന് ആശുപത്രി അധികൃതരുടെ ആവശ്യപ്രകാരം 99 ക്യാമ്പുകള്‍ നടത്തി. കിടപ്പ് രോഗികളെയും അപകടാവസ്ഥയിലായവരെയും സംരക്ഷിക്കുക എന്ന മുഖ്യ നിലപാടില്‍ പ്രതിഭ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും വേണ്ടി നൂറാമത് ക്യാമ്പ് കടന്നും രക്തദാനം നല്‍കാന്‍ തയ്യാറാണെന്നും പ്രതിഭ ജനറല്‍ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡണ്ട് അഡ്വ. ജോയ് വെട്ടിയാടന്‍, രക്ഷാധികാരി സമിതി അംഗവും ലോക കേരള സഭാംഗവുമായ സുബൈര്‍ കണ്ണൂര്‍, ഹെല്‍പ് ലൈന്‍ കണ്‍വീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ നൗഷാദ് പൂനൂര്‍ എന്നിവര്‍ അറിയിച്ചു.