റിയാദ് > കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയ ഒലയ്യ യൂണിറ്റ് എക്സിക്യൂട്ടീവ് മെമ്പർ വിത്സൺ മൈക്കിളിന് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. 22 വർഷമായി സൗദിയിലുള്ള വിത്സൺ മാറാസി അൽശർഖ് ട്രേഡിങിൽ മാർക്കറ്റിംഗ് മാനേജറായിരുന്നു. ആലപ്പുഴ ജില്ലയിലെ ചെട്ടികാട് സ്വദേശിയാണ്.
ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് നിയാസ് ഷാജഹാൻ അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി ഷമീം മേലേതിൽ സ്വാഗതം പറഞ്ഞു. കേളി കേന്ദ്ര കമ്മിറ്റി അംഗവും മലാസ് ഏരിയ സെക്രട്ടറിയുമായ സജിത്ത് കെ പി, കേളി കേന്ദ്ര കമ്മിറ്റി അംഗം നസീർ മുള്ളൂർക്കര, മലാസ് ഏരിയ ട്രഷറർ നൗഫൽ ഉള്ളാട്ട്ചാലി, മലാസ് ഏരിയ രക്ഷാധികാരി ജവാദ് പരിയാട്, കുടുംബവേദി ജോയിന്റ് സെക്രട്ടറിയും, മലാസ് രക്ഷാധികാരി കമ്മിറ്റി അംഗവുമായ ഫസീല നാസർ, മലാസ് ഏരിയ ജോയിന്റ് ട്രഷറർ റഫീഖ് പി എൻ എം, കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗം വിദ്യ, യൂണിറ്റ് ട്രഷറർ ഗിരീഷ് കുമാർ, ജോയിന്റ് സെക്രട്ടറിമാരായ അനീഷ് കെ കെ, പ്രശാന്ത് ബി, വൈസ് പ്രസിഡന്റ് അമർ പി, എക്സിക്യൂട്ടീവ് അംഗം സുലൈമാൻ പേരനോട് എന്നിവർ സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം യൂണിറ്റിലെ മുതിർന്ന അംഗം കുഞ്ഞുമുഹമ്മദ് കാളിയത്ത് വിത്സണ് കൈമാറി. യാത്രയയപ്പിന് വിത്സൺ മൈക്കിൾ നന്ദി പറഞ്ഞു.















