കുവൈറ്റ് സിറ്റി > കുവൈറ്റിലെ ഇന്ത്യൻ എഞ്ചിനീയർമാർക്കുള്ള പുതിയ രജിസ്ട്രേഷൻ നടപടികൾ കുവൈത്തിലെ ഇന്ത്യൻ എംബസി ആരംഭിച്ചു. കുവൈറ്റിലെ ഇന്ത്യൻ എഞ്ചിനീയർമാരുടെ അവസാന രജിസ്ട്രേഷൻ 2020 സെപ്റ്റംബറിലാണ് നടന്നത്. എഞ്ചിനീയര്മാര്ക്ക് തൊഴില് ലൈസന്സ് അനുവദിക്കുന്നതിനായി കുവൈറ്റ് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്സില് നിന്ന് നിന്ന് ലഭിക്കേണ്ട നോ ഒബ്ജക്ഷന് സര്ട്ടിഫിക്കറ്റിന്റെ വിഷയത്തില് ഉണ്ടായ പ്രതിസന്ധിയെ തുടര്ന്നാണ് എംബസിയുടെ ഇടപെടല്.
നിലവില് ഇന്ത്യയില് നിന്നുള്ള എഞ്ചിനീയറിങ് ബിരുദധാരികള് എന്.ബി.എ അംഗീകാരമുള്ള സ്ഥാപനങ്ങളില് പഠിച്ചവരായിരിക്കണമെന്നതാണ് കുവൈറ്റിലെ നിബന്ധന. എന്നാല് ഇന്ത്യയിലെ ഭൂരിപക്ഷം എഞ്ചിനീയറിങ് കോളേജുകള്ക്കും എന്ബിഎ അക്രഡിറ്റേഷനില്ല. ഇതോടെയാണ് വര്ഷങ്ങളായി കുവൈറ്റിൽ ജോലിചെയ്തിരുന്ന നൂറുക്കണക്കിന് മലയാളി എഞ്ചിനിയര്മാർ ഉള്പ്പെടെയുള്ളവരുടെ അപേക്ഷകള് എന്ഒസി നല്കാതെ കുവൈറ്റ് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്സ് തള്ളിയത്. റഫറൻസ് ആവശ്യങ്ങൾക്ക് ആവശ്യമായ നിലവിലുള്ള ഡാറ്റാബേസ് അപ്ഡേറ്റ് ചെയ്യുന്നതാണ് ഈ രജിസ്ട്രേഷൻ ഡ്രൈവ് ലക്ഷ്യമിടുന്നത്. എംബസിയിൽ നേരത്തെ രജിസ്റ്റർ ചെയ്തവർ ഉൾപ്പെടെ കുവൈറ്റിലെ എല്ലാ ഇന്ത്യൻ എഞ്ചിനീയർമാരും താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ഗൂഗിൾ ഫോം പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിക്കുന്നു:https://forms.gle/vFJaUcjjwftrqCYE6 . രജിസ്ട്രേഷനുള്ള അവസാന തീയതി ഡിസംബർ 22 ആണ്.















