ന്യൂഡൽഹി
മാനസിക അപഗ്രഥനം നടത്തണമെന്ന് ചൂണ്ടിക്കാട്ടി രണ്ടു പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രീംകോടതി. ഉത്തർപ്രദേശ്, തമിഴ്നാട് സ്വദേശികളുടെ ശിക്ഷ നടപ്പാക്കുന്നത് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ചെയ്തത്. എട്ടാഴ്ച പ്രതികളുടെ ജയിലിലെ പെരുമാറ്റം, തടവുകാലത്ത് അവർ ചെയ്യുന്ന ജോലികൾ തുടങ്ങിയ വിശദാംശങ്ങൾ സംബന്ധിച്ച തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
പ്രതികളുടെ മാനസികനില സംബന്ധിച്ച റിപ്പോർട്ടുകൾ നൽകാൻ ലഖ്നൗ കിങ് ജോർജ് മെഡിക്കൽ കോളേജിനും മധുരൈ മെഡിക്കൽ കോളേജിനും കോടതി നിർദേശം നൽകി.