ന്യൂഡൽഹി> തൊഴിലുറപ്പു പദ്ധതി കൂടുതൽ ഫലപ്രദമാക്കാനുള്ള നിയമഭേദഗതി ബിൽ രാജ്യസഭയിൽ. തൊഴിലുറപ്പു പദ്ധതിയിൽ ദിവസക്കൂലി 600 രൂപയാക്കുക, ഉപഭോക്തൃ വിലസൂചികയനുസരിച്ച് വർധന വരുത്തുക, ഒരു കുടുംബത്തിൽ ഒരാൾക്കുമാത്രം തൊഴിൽ നൽകുമെന്ന നിബന്ധന ഉപേക്ഷിക്കുക തുടങ്ങിയ നിർദേശങ്ങളാണ് ജോൺ ബ്രിട്ടാസിന്റെ സ്വകാര്യ ബില്ലിലുള്ളത്.നിയമം നടപ്പാക്കിയില്ലെങ്കിൽ ചുമത്തുന്ന പിഴ വർധിപ്പിക്കണം. പദ്ധതി ചെലവ് കേന്ദ്ര സർക്കാർ വഹിക്കണമെന്നും ചൂണ്ടിക്കാട്ടി.