കുവൈറ്റ് സിറ്റി> കുവൈറ്റ് വിന്റർ വണ്ടർലാൻഡ് ഡിസംബർ 11ന് ഞായറാഴ്ച പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. പ്രവൃത്തി സമയം ദിവസവും വൈകുന്നേരം 5 മണി മുതൽ രാത്രി 12 വരെയും വാരാന്ത്യങ്ങളിൽ പ്രവൃത്തി സമയം ഉച്ചയ്ക്ക് 1 മണി മുതൽ അർദ്ധരാത്രി വരെ ആയിരിക്കും.
കുവൈറ്റ് വിന്റർ വണ്ടർലാൻഡിലേക്കുള്ള പ്രവേശന ഫീസ് ഒരാൾക്ക് 5 ദിനാറും നാലു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യവുമാണ്. ഒരാൾക്ക് പ്രതിദിനം 10 ടിക്കറ്റുകൾ വരെ വാങ്ങാൻ അനുവാദമുണ്ടെന്ന് അധികൃതർ അറിയിച്ചു. അൽ-ഷാബിൽ സ്ഥിതി ചെയ്യുന്ന കുവൈറ്റ് വിന്റർ വണ്ടർലാൻഡ് 1600 ഓളം കാറുകൾക്കുള്ള സെൽഫ് പാർക്കിംഗ്, വാലെറ്റ് പാർക്കിംഗ് ചെയ്യുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് .