ന്യൂഡൽഹി> ഗൂഗിളിന്റെ ജി മെയിൽ സേവനങ്ങൾ ലോകമെമ്പാടും പ്രവർത്തനരഹിതമായി. മെയിലുകൾ അയയ്ക്കുന്നതിലും സ്വീകരിക്കുന്നതിലും പ്രശ്നം വന്നതോടെ ദശലക്ഷക്കണത്തിന് ഉപയോക്താക്കളെയാണ് ബാധിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് ജി മെയിന്റെ പ്രവർത്തനം തടസപ്പെട്ടത്. ഇ മെയിലുകൾ നിലച്ചതോടെ പരാതിയുമായി ഉപയോക്താക്കൾ രംഗത്തെത്തി.
ജി മെയിൽ നിലയ്ക്കാനുള്ള സാങ്കേതിക തകരാറിനെ കുറിച്ച് ഗൂഗിൾ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ലോകമെമ്പാടും 1.5 ബില്യണിലധികം ഉപയോക്താക്കളുള്ള ജി മെയിൽ 2022 ൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പുകളിൽ ഒന്നാണ്.
Any update on when the #gmaildown issue will be resolved? @gmail
— Angie Gee (@AngieGee007) December 10, 2022
Is gmail down? Can’t receive or send gmail. When they are going to solve it??#gmaildown
— ᴮᴱDebjani⁷ JIN DAY