ദുബായ്> ദുബായിലെ ഫാൻസ് സോണുകളിലും ഫാൻഫെസ്റ്റുകളിലും എത്തുന്ന കായിക പ്രേമികൾക്ക് പ്രത്യേക യാത്രാ സൗകര്യം ഏർപ്പെടുത്തി ദുബായ് മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു. ആയിരക്കണക്കിന് ആളുകളാണ് ദുബായിലെ വിവിധ ഫാൻ സോണുകളിലും ഫാൻ ഫെസ്റ്റുകളിലും എത്തുന്നതിന് മെട്രോ സൗകര്യം ഉപയോഗിക്കുന്നത്.
ലോകകപ്പ് മത്സരം സാധാരണ ഗതിയിൽ രാത്രി 12.45 ഓടെ അവസാനിക്കുമെങ്കിലും പലപ്പോഴും എക്സ്ട്രാ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും പോകുന്ന മത്സരം വീണ്ടും ഒരു മണിക്കൂറോളം നീളും. ഈ സാഹചര്യം കണക്കിലെടുത്താണ് ലോകകപ്പ് മത്സരം നടക്കുന്ന ദിവസങ്ങളിൽ മെട്രോയുടെ സമയം നീട്ടുന്ന തീരുമാനം അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായത്. മെട്രോ സമയത്തിൽ ഉള്ള മാറ്റം ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ മാത്രമാണ് ഉണ്ടാവുക
ഡിസംബർ 10, 13, 14 തീയതികളിൽ പുലർച്ചെ അഞ്ചു മുതൽ രാത്രി 2 30 വരെയും, നമ്പർ 17 ന് പുലർച്ചെ അഞ്ചു മുതൽ രാത്രി ഒരു മണി വരെയും, ഡിസംബർ 18ന് രാവിലെ എട്ടു മുതൽ രാത്രി ഒരു മണി വരെയും ആയിരിക്കും.