ദുബായ്> ശൈത്യകാല അവധിക്കായി യുഎഇയിലെ സ്കൂളുകൾ അടച്ചതോടെ നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് വിമാനകമ്പനികൾ കുത്തനെ കൂട്ടി. ശൈത്യകാല അവധിയുടെ ഭാഗമായി ക്രിസ്തുമസ് ന്യൂ ഇയർ അവധി ആഘോഷിക്കുന്നതിന് ഒട്ടേറെ കുടുംബങ്ങളാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഈ അവസരം മുതലെടുത്താണ് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിരിക്കുന്നത്.
ജനുവരി രണ്ടിനാണ് വീണ്ടും സ്കൂളുകൾ തുറക്കുന്നത്. അടുത്ത ആഴ്ച മുതൽ എയർ ഇന്ത്യ ക്രിസ്മസ്- ന്യൂ ഇയർ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കൂടിയ തുകയ്ക്ക് പലരും മുൻ കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തു കാത്തിരിക്കുന്നതിനാൽ നാട്ടിലേക്ക് പോകുന്ന കുടുംബങ്ങൾക്ക് ഈ സൗകര്യം ഉപയോഗിക്കാൻ സാധിക്കുന്നുമില്ല.