ജിദ്ദ> ജിദ്ദയിൽ ലോകകപ്പ് മത്സരങ്ങൾ ബിഗ്സ്ക്രീനിൽ കാണുന്നതിനുള്ള സൗകര്യം രണ്ടു ബിഗ് സ്ക്രീനിൽ ഒരുക്കി ജിദ്ദ നവോദയും ലോകകപ്പ് ആവേശത്തിലേക്ക്.
ലോകകപ്പ് ചടങ്ങുകളും മത്സരങ്ങളും ലൈവായി ബിഗ്സ്ക്രീനിലൂടെ കാണികൾക്ക് എത്തിക്കുന്നതിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മം മുൻ സിഫ് പ്രസിഡന്റ് ഇഫ്സുർ റഹ്മാൻ നിർവഹിച്ചു .നവോദയ ഷറഫിയ ഏരിയ കമ്മിറ്റിയാണ് ജിദ്ദയിൽ ഈ സകാര്യം ഒരുക്കുന്നതിന് നേതൃത്വം നൽകിയിട്ടുള്ളത്
ഇടവേളകളിൽ ചർച്ചയും , പ്രവചന മത്സരങ്ങളുമായി ഇനി ഒരുമാസം ജിദ്ദ നവോദയ കേന്ദ്ര ഓഫീസ് ,യാമ്പു നവോദയ ഓഫിസ് , മക്ക നവോദയ ഓഫിസ് എന്നിവിടങ്ങളിലും ലോകകപ്പ് മത്സരം കാണുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് . നവോദയ ഷറഫിയ ഏരിയ പ്രസിഡന്റ് അമീൻ അധ്യക്ഷനായി , . നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം , സിഎം അബ്ദുൽ റഹിമാൻ , ഫിറോസ് മുഴുപ്പിലങ്ങാട് , ആസിഫ് കരുവാറ്റ ,തുടങ്ങിയവർ പരിപാടിക്കു നേതൃത്വം നൽകി .ഏരിയ ആക്ടിങ് സെക്രട്ടറി സുകു സ്വാഗതവുംസാബു നന്ദിയും രേഖപ്പെടുത്തി.















