ദമ്മാം> നവോദയ സാംസ്കാരിക വേദി “സാന്ത്വനം -2022 ” എന്ന പേരിൽ സംഘടിപ്പിക്കുന്ന ഓപ്പൺ ഫോറത്തിൻ്റെ കേന്ദ്രതല ഉദ്ഘാടനം നോർക്ക ലീഗൽ കൺസൾട്ടൻ്റ് അഡ്വ: നജ്മുദീൻ നിർവ്വഹിച്ചു. -നവോദയ കേന്ദ്ര സാമൂഹ്യ ക്ഷേമവിഭാഗം വൈ: ചെയർമാൻ ജയൻ മെഴുവേലി അധ്യക്ഷനായി. പ്രവാസികൾ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനും നവംബർ, ഡിസംബർ മാസങ്ങളിൽ സൗദി കിഴക്കൻ പ്രവിശ്യയിലെ നാല് കേന്ദ്രങ്ങളിലായ ദമ്മാം, കോബാർ, ജുബൈൽ, അൽ ഹസ്സ എന്നിവിടങ്ങളിൽ ഓപ്പൻഫോറം സംഘടിപ്പിക്കും.
ചടങ്ങിൽ കേന്ദ്ര സാമൂഹ്യക്ഷേമ വിഭാഗം കൺവീനർ ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. നവോദയ കേന്ദ്ര പ്രസിഡൻ്റ് ലക്ഷമണൻ കണ്ടമ്പത്ത് സംസാരിച്ചു. നവോദയ രക്ഷാധികരി ഹനീഫ മൂവാറ്റ്പുഴ സൗദി തൊഴിൽ നിയമങ്ങളെകുറിച്ചും, എംബിയുടെ സേവനങ്ങളെ കുറിച്ചുമുള്ള ക്ലാസ്സ് എടുത്തു. ലോക കേരളസഭാംഗം പവനൻ മൂലക്കീൽ, നവോദയ ജനറൽ സെക്രട്ടറി റഹീം മടത്തറ, ട്രഷറർ കൃഷ്ണകുമാർ, ജോ: സെക്രട്ടറി മാരായ ഷമീം നാണത്ത്, നൗഷാദ് അകോലത്ത്, വനിതാ വേദി ജോ: കൺവീനർ സുജ ജയൻ എന്നിവർ പങ്കെടുത്തു. ഓപ്പൺ ഫോറത്തിൽ നിരവധി പേർ തങ്ങളുടെ വിവിധങ്ങളായ തൊഴിൽ പ്രശ്നങ്ങൾ ഉന്നയിച്ചു. നാസ്സ് വക്കം, ദമ്മാം സൗദി ക്രിമിനൽ കോടതി ഉദ്യോഗസ്ഥൻ മുഹമ്മദ് നജാത്തി എന്നിവർ മറുപടി നൽകി. നവോദയ രക്ഷാധികാരി രഞ്ജിത് വടകര മോഡറേറ്റർ ആയിരുന്നു.
ചടങ്ങിൽ വിവിധ കുടുംബ സഹായ ഫണ്ടുകൾ കൈമാറി. സാമൂഹ്യ ക്ഷേമ വിഭാഗം കേന്ദ്ര കമ്മറ്റി അംഗം സി.വി. പോൾ നന്ദി പറഞ്ഞു. മൊയ്തീൻ സിഹാത്ത്, ഗഫൂർ ദല്ല, ഷാജി പാറോൽ, അഷറഫ്, ഷാനവാസ്, ഹമീദ് നൈന എന്നിവർ നേതൃത്വം നല്കി.