മെല്‍ബണ്‍ സെന്റ് മേരീസ് ക്നാനായ കത്തേലിക്ക ഇടവകാംഗമായ ഷാജി കോട്ടയം മറ്റക്കര സ്വദേശിയാണ്. മണ്ണൂർ മറ്റക്കര പള്ളി ഇടവക മേത്തായത് കുടുംബാംഗമാണ് ഷാജി.
ഭാര്യ – സ്മിത ( കുറുമുള്ളൂർ വള്ളിശ്ശേരിക്കാട്ടിൽ കുടുംബം ); മക്കൾ – സ്നേഹ , സച്ചിൻ , ജോയൽ. മാതാവ് – ആലീസ് മേത്തായത്; പിതാവ് – (late ) മാത്യു മേത്തായത്.
സഹോദരങ്ങൾ – സജിമോൾ അനിൽ (ക്രഗിബേൺ ), ഷൈനി ജെയ്മോൻ (ക്രഗിബേൺ)
മെൽബണിലെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ ഷാജിയുടെ മാതാവ് ആലീസ് മേത്തായത്ത് നാട്ടിൽ നിന്നും ഓസ്ട്രേലിയയിൽ എത്തി ചേർന്നിട്ടുണ്ട്.
മെൽബണിലെ കലാകായിക സാമൂഹ്യ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ഷാജി മാത്യു. വടംവലി അങ്കത്തട്ടുകളിൽ ചുരുങ്ങിയ കാലം കൊണ്ട്, സ്വന്തം ടീമായ ‘മെൽബൺ കൊമ്പൻസി’നെ പ്രമുഖ വിജയ കിരീടങ്ങൾ സമ്മാനിച്ച്, വൻ ജന പങ്കാളിത്തമുള്ള വിവിധ മലയാളീ അസോസിയേഷനുകളിൽ മാവേലി തമ്പുരാനായി പ്രൗഡ ഗംഭീര വേഷമിട്ട്, നാസിക് ഡോൾ വാദ്യമേളങ്ങളിൽ ആസുരമായി താളമിട്ട് പ്രവാസിമലയാളീ സമൂഹത്തിന് സുപരിചിതനായിരുന്നു അദ്ദേഹം. എല്ലാവരോടും സ്നേഹത്തോടെയും, സൗഹൃദത്തോടെയും പെരുമാറിയിരുന്ന ഒരാളുടെ വിയോഗമാണ്, ആയിരകണക്കിന് ആളുകളെ സ്വന്തം കുടുംബത്തിലെ ഒരംഗം വിട പറഞ്ഞ വേദനയുടെ നൊമ്പര കടലിലാഴ്ത്തി യാത്രാമൊഴി ചൊല്ലുന്നത്.
Follow this link to join ‘ഓസ് മലയാളം’ WhatsApp group: OZMALAYALAM WhatsApp Group 3