അഹമ്മദാബാദ്
2002ലെ ഗുജറാത്ത് വംശഹത്യയ്ക്കിടെ നരോദപാട്യയില്‍ 97 മുസ്ലീങ്ങള്‍ കൊല്ലപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട മനോജ് കുക്രാണിയുടെ മകള്‍ പായൽ കുക്രാണിയ്ക്ക് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്കി ബിജെപി. 1990 മുതൽ ബിജെപി കൈവശംവയ്ക്കുന്ന നരോദയില്‍ സിറ്റിങ് എംഎൽഎ ബൽറാം തവാനിയെ ഒഴിവാക്കിയാണ് ഇവരെ മത്സരിപ്പിക്കുന്നത്.
വംശഹത്യകേസില്‍ മനോജ് കുക്രാനിയുടെയും മറ്റ് 15 പേരുടെയും ശിക്ഷ ഗുജറാത്ത് ഹൈക്കോടതി 2018ൽ ശരിവച്ചു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കുക്രാനി ഇപ്പോൾ ജാമ്യത്തിലാണ്.