ന്യൂഡൽഹി
രാജസ്ഥാനിലെ സിരോഹി ജില്ലയിൽ നാലംഗ സംഘം ഭർത്താവിനെ കെട്ടിയിട്ടശേഷം ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു. നാൽപ്പത്തഞ്ചുകാരിയുടെ പരാതിയിൽ പ്രതികളിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച വൈകിട്ട് സെക്യൂരിറ്റി ജീവനക്കാരനായ ഭർത്താവിനൊപ്പം വീട്ടിൽ ഉറങ്ങാൻ കിടക്കവേയായിരുന്നു അതിക്രമം. വാതിൽ തകർത്ത് അകത്തുകയറിയ അക്രമികൾ ഭർത്താവിന്റെ പക്കലുണ്ടായിരുന്ന 1400രൂപ കവർന്നു. കൂടുതൽ പണം ആവശ്യപ്പെട്ടപ്പോൾ ഭാര്യയുടെ സമ്പാദ്യമായിരുന്ന വെള്ളിയാഭരണങ്ങളും നൽകി. തുടർന്നായിരുന്നു കൂട്ടബലാത്സംഗം.