തിരുവനന്തപുരം> സംഘ പരിവാർ നയങ്ങൾ നടപ്പിലാക്കി കേരളത്തിന്റെ മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളെയും ഫെഡറൽ തത്ത്വങ്ങളെയും തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് ഗവർണർ നടത്തുന്നത് എന്ന് രാജ്യസഭാംഗം എ എ റഹീം പറഞ്ഞു. സാങ്കേതിക സർവകലാശാലയിൽ അനധികൃതമായി ഗവർണർ നടത്തിയ വി സി നിയമനത്തിനെതിരെ എകെപിസിടിഎ സംഘടിപ്പിച്ച ധർണാസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു റഹീം. .
യൂണിവേഴ്സിറ്റി കവാടത്തിൽ നടന്ന ധർണ്ണയിൽ ഡോ:കെ ബിജുകുമാർ അധ്യക്ഷത വഹിച്ചു. ഡോ:ടി ആർ മനോജ്, സിന്റിക്കേറ്റ് അംഗം ഡോ:എം വിജയൻ പിള്ള,ഡോ:സിദ്ധിക്ക് റാബിയത്ത്,ജി. ശ്രീകുമാർ,ഡോ:ആനന്ദ് ദിലീപ് രാജ്, ഹരികൃഷ്ണൻ,സെനറ്റ് അംഗം ഡോ:എസ് സോജു എന്നിവർ സംസാരിച്ചു.