കോയമ്പത്തൂർ
ഉക്കടം കാർ ബോംബ് സ്ഫോടനക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ്. 45 ഇടത്താണ് കൊച്ചിയിലും ചെന്നൈയിലുംനിന്നുള്ള ഉദ്യോഗസ്ഥർ ഒരേസമയം പരിരോധന നടത്തിയത്.
കോയമ്പത്തൂരിൽമാത്രം 30 ഇടത്ത് പരിശോധിച്ചു. സ്ഫോടനവുമായി ബന്ധപ്പെട്ടവരുടെ വീടുകളും സ്ഥാപനങ്ങളുമാണ് പരിശോധിച്ചത്. ഇവർ നിരോധിത സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണെന്നാണ് വിവരം. കഴിഞ്ഞ 23നാണ് കോയമ്പത്തൂർ ഉക്കടത്തിൽ കാർ സ്ഫോടനമുണ്ടായത്. സംഭവത്തിൽ ഡ്രൈവർ മരിച്ചു.