ന്യൂഡൽഹി
അടുത്ത വർഷം ഇന്ത്യ ആതിഥ്യമരുളുന്ന ജി–-20 ഉച്ചകോടിയുടെ ലോഗോ പ്രധാനമന്ത്രി പുറത്തിറക്കി. ഡിസംബർ ഒന്നുമുതൽ ഇന്തോനേഷ്യയിൽനിന്ന് ഇന്ത്യ ജി–-20 ജിഅധ്യക്ഷപദം ഏറ്റെടുക്കും. ഒരു ലോകം, ഒരു കുടുംബം, ഒരു ഭാവി എന്നാണ് താമരയ്ക്ക് പ്രാധാന്യം നൽകിയുള്ള ലോഗോയിലെ മുദ്രാവാക്യം.
2023 സെപ്തംബർ ഒമ്പതിനും പത്തിനും ഡൽഹിയിലാണ് ഉച്ചകോടി. ഉച്ചകോടിക്കു മുന്നോടിയായി കേരളമുള്‍പ്പെടെ സംസ്ഥാനങ്ങളിലായി 200 ജി–-20 യോഗം സംഘടിപ്പിക്കും.