ദമാം > സൗദി മലയാളം സമാജത്തിന്റെ ഈ വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു. പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തുമായ എം മുകുന്ദനാണ് പ്രവാസി മുദ്ര അവാർഡ്. മുകുന്ദന്റെ പ്രവാസം നോവലിനാണ് അവാർഡ്. പ്രവാസികളുടെ തിരിച്ചുവരവിലെ ദുഃഖം പ്രകടമാക്കിയ ഉരു സിനിമ യുടെ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ഇ എം അഷ്റഫ് പ്രവാസി പ്രതിഭ പുരസ്കാരത്തിന് അർഹനായി.
അരലക്ഷം രൂപയും പ്രശസ്തി പത്രവും ദമ്മാം ദാർഅശിഹ ഓഡിറ്റോറിയത്തിൽവെച്ച് നവംബർ 17 ന് രാത്രി 8 മണിക്ക് നടക്കുന്ന ചടങ്ങിൽനൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ജമാൽകൊച്ചങ്ങാടി ചെയർമാനായുള്ള ജൂറി കമ്മിററിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.