കൊൽക്കത്ത> നോട്ടുകളിൽ ഗാന്ധിജിക്കു പകരം സുഭാഷ് ചന്ദ്രബോസിന്റെ ചിത്രം നൽകണമെന്ന ആവശ്യവുമായി ഹിന്ദു മഹാസഭ രംഗത്ത്. ഹിന്ദു മഹാസഭ ബംഗാൾ വർക്കിങ് പ്രസിഡന്റ് ചന്ദ്രചൂർ ഗോസ്വാമിയാണ് പത്രസമ്മേളനം നടത്തി വിവാദ പ്രസ്താവന നടത്തിയത്. സുഭാഷ് ചന്ദ്രബോസിന്റെ സംഭാവന ഗാന്ധിജിയോടൊപ്പം വിലപ്പെട്ടതാണെന്നും അതിനാൽ അദ്ദേഹത്തിന്റെ ചിത്രം നോട്ടിൽ പകരം ഉൾപ്പെടുത്തണമെന്നും ചന്ദ്രചൂർ ആവശ്യപ്പെട്ടു.
കൊൽക്കത്തയിൽ ദുർഗാപൂജയോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ ഗാന്ധിജിയോട് സാമ്യമുള്ള മഹിഷാസുരന്റെ ചിത്രം സ്ഥാപിച്ച് വിവാദമായതിനു പിന്നാലെയാണ് ഹിന്ദു മഹാസഭയുടെ പുതിയ നീക്കം. മഹിഷാസുരന്റെ പ്രതിമയ്ക്ക് ഗാന്ധിജിയുടെ രൂപംവന്നത് യാദൃച്ഛികമാണെന്നും ചന്ദ്രചൂർ പറഞ്ഞു.
ബംഗാളിൽ അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഹിന്ദു മഹാസഭ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.