ദമ്മാം> ദമ്മാം ടൌൺ ഏരിയ ലേഡീസ് മാർക്കറ്റ് യൂണിറ്റ് കൺവെൻഷൻ നവോദയ കേന്ദ്ര ജോയിന്റ് സെക്രട്ടറി നൗഷാദ് അകോലത് ഉദ്ഘാടനം നിർവഹിച്ചു. ലേഡീസ് മാർക്കറ്റ് യൂണിറ്റ് പ്രസിഡണ്ട് അൻവർ റഹ്മാൻ അധ്യക്ഷനായി. നവോദയ ജനറൽ സെക്രട്ടറി റഹിം മടത്തറ, രക്ഷാധികാരി സൈനുദീൻ കൊടുങ്ങല്ലൂർ, ദമ്മാം ഏരിയ സെക്രട്ടറി വിനോദ് ജോസഫ്, ലേഡീസ് മാർക്കറ്റ് യൂണിറ്റ് ആക്ടിങ് സെക്രട്ടറി ഷാജി മട്ടന്നൂർ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. യൂണിറ്റിനെ ഭാവി പ്രവർത്തങ്ങൾക്കു വേണ്ടി പുതിയ ഭാരവാഹികളായി മുഹമ്മദ് റൗഫ് (സെക്രട്ടറി), അൻവർ റഹ്മാൻ (പ്രസിഡന്റ്), കൃഷ്ണൻകുട്ടി (ട്രഷറർ), മഹേഷ് (ജോയിന്റ് സെക്രട്ടറി), സുനിൽ (ജോയിന്റ് സെക്രട്ടറി), റിയാസ്, ഫൈസൽ (വൈസ് പ്രസിഡണ്ട്), മുനീസ് (ജോയിന്റ് ട്രഷറർ) എന്നിവരെ കൺവെൻഷൻ തെരഞ്ഞെടുത്തു. യൂണിറ്റ് അംഗങ്ങൾ, മറ്റു ഏരിയ പ്രതിനിധികൾ എന്നിവർ കൺവെൻഷനിൽ പങ്കെടുത്തു.















