പ്രയാഗ്രാജ്
ജ്ഞാൻവാപി കേസിൽ വാരാണസി ജില്ലാ കോടതി വിധി ചോദ്യംചെയ്ത് അൻജുമാൻ ഇസ്ലാമിയ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും. ജ്ഞാൻവാപി പള്ളി വളപ്പിൽ നിത്യവും പൂജ നടത്താൻ അവകാശമുന്നയിച്ച് അഞ്ച് ഹിന്ദുസ്ത്രീകൾ നൽകിയ സ്യൂട്ട് നിലനിൽക്കില്ലെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹർജി ജില്ലാ കോടതി തള്ളിയിരുന്നു. പള്ളിവളപ്പിലെ ‘മാ ശൃംഗാർ ഗൗരി’ പ്രതിഷ്ഠയിൽ ആരാധന അവകാശത്തിനായുള്ള ഹർജിയിന്മേൽ വിശദ വാദംകേൾക്കാനും ജില്ലാ കോടതി തീരുമാനിച്ചിരുന്നു. ഇവ ചോദ്യംചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. മസ്ജിദ് കമ്മിറ്റിയുടെ അപേക്ഷ തീർപ്പാക്കാൻ ആധാരമാക്കിയ എല്ലാ രേഖകളുടേയും ഫോട്ടോ പകർപ്പുകൾ ബുധനാഴ്ചയ്ക്കകം അയക്കാൻ ജില്ലാ കോടതിയോട് ഹൈക്കോടതി നിർദേശിച്ചു.















