ലഖ്നൗ
ഫെയ്സ്ബുക് ലൈവില് 300 കിലോമീറ്റർ വേഗം കൈവരിക്കാൻ പാഞ്ഞ ബിഎംഡബ്ല്യു കാർ ട്രക്കിലിടിച്ച് നാലുപേർ മരിച്ചു. ഉത്തർപ്രദേശിലെ പൂർവാഞ്ചൽ എക്സ്പ്രസ്വേയിൽ സുൽത്താൻപുരിൽ വെള്ളിയാഴ്ചയാണ് അപകടം.
റോത്താസിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രൊഫസറായ ആനന്ദ് പ്രകാശ് (35), അഖിലേഷ് സിങ് (35), ദീപക് കുമാർ (37), മുകേഷ് (37) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കളുടെ സമ്മര്ദ്ദത്തിനുവഴങ്ങിയാണ് വാഹനമോടിച്ച ആനന്ദ് വേഗം കൂട്ടിയെന്നത് ലൈവ് ദൃശ്യങ്ങളില് വ്യക്തം.
230 കിലോമീറ്റർ വേഗമായപ്പോൾ മുന്നൂറിലേക്കെത്താൻ സുഹൃത്തുക്കൾ നിർബന്ധിക്കുന്നു. ‘നമ്മൾ നാലുപേരും ചാവും’ എന്ന് അപ്പോള് ഒരാൾ പറയുന്നുണ്ട്. നിമിഷങ്ങൾക്കകം കാർ ട്രക്കിൽ ഇടിച്ചു. നാലുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.















