ന്യൂഡൽഹി
ലഖിംപുർഖേരിയില് കര്ഷകരെ വാഹനമിടിച്ചുകൊലപ്പെടുത്തിയ കേസില് കേന്ദ്രമന്ത്രി പുത്രന് ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷയിൽ ഉത്തർപ്രദേശ് സർക്കാരിനോട് മറുപടി സത്യവാങ്മൂലം സമര്പ്പിക്കാന് നിര്ദേശിച്ച് സുപ്രീംകോടതി.
അലഹബാദ് ഹൈക്കോടതി ജൂലൈ 26ന് ജാമ്യാപേക്ഷ തള്ളി. ഇതേത്തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. സെപ്തംബർ 26ന് സുപ്രീംകോടതി യുപി സർക്കാരിന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ, സർക്കാർ ഇതുവരെ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്തിട്ടില്ലെന്ന് ആശിഷ് മിശ്രയുടെ അഭിഭാഷകൻ മുകുൾറോഹ്തഗി അറിയിച്ചു.
ആസൂത്രിതആക്രമണമാണ് നടന്നതെന്ന് ഇരകളുടെ കുടുംബങ്ങൾക്കുവേണ്ടി ഹാജരായ ദുഷ്യന്ത്ദവേ ചൂണ്ടിക്കാട്ടി. തുടർന്ന്, മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ യുപി സർക്കാരിനോട് ജസ്റ്റിസ് ഭൂഷൺഗവായ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.















